20221027 021104

അയാക്സിന് ആംസ്റ്റർഡാമിലും പിടിച്ചു നിൽക്കാൻ ആയില്ല, ലിവർപൂൾ മുന്നോട്ട്

യുവേഫ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിന് ഗംഭീര വിജയ. ഇന്ന് ആംസ്റ്റർഡാമിൽ വെച്ച് അയാക്സിനെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം സ്വന്തമാക്കി. ആദ്യ പകുതിയുടെ അവസാനം ആയിരുന്നു ലിവർപൂളിനെ ആദ്യ ഗോൾ വന്നത്. 42ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് ഹെൻഡേഴ്സൺ നൽകിയ പാസ് പെനാൾട്ടി ബോക്സിലേക്ക് എത്തിയ സലായെ കണ്ടെത്തി. സലാ അനായാസം ലീഡും എടുത്തു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു കോർണറിൽ നിന്നായിരുന്നു ലിവർപൂളിന്റെ രണ്ടാം ഗോൾ. റൊബേർട്സൺ എടുത്ത ക്രോസ് ഹെഡ് ചെയ്ത് നൂനിയസ് ലക്ഷ്യത്തിൽ എത്തിച്ചു. 51ആം മിനുട്ടിൽ മൂന്നാം ഗോളും വന്നു‌. സലാ നൽകിയ പാസിൽ നിന്ന് ഹാർവി എലിയറ്റ് ആണ് വിജയം പൂർത്തിയാക്കിയ മൂന്നാമത്തെ ഗോൾ നേടിയത്‌.

ഈ വിജയത്തോടെ ലിവർപൂൾ 5 മത്സരങ്ങളിൽ നിന്ന് 12 പോയിന്റിൽ എത്തി‌. രണ്ടാം സ്ഥാനത്തുള്ള അവർ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചിട്ടുണ്ട്‌. അയാക്സ് 3 പോയിന്റുമായി മൂന്നാത്തെ സ്ഥാനത്താണ്‌

Exit mobile version