Site icon Fanport

മിസോറം പ്രീമിയർ ലീഗിൽ ഐസോളിന് സമനില

മിസോറം പ്രീമിയർ ലീഗിൽ ഐസോൾ എഫ്സിക്ക് സമനില. നിലവിലെ ചാമ്പ്യന്മാരായ ഐസോൾ എഫ്സി കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ചിംഗ വെങ് എഫ്സിയെയാണ് നേരിട്ടത്. ഫൈനലിനെ ഓർമ്മിപ്പിച്ച പോരാട്ടത്തിൽ അവസാനം സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു ഐസോളിന്. ഇഞ്ചുറി ടൈമിലെ ഗോളിലാണ് ഐസോൾ ചിംഗ വെങിനോട് സമനില പിടിച്ചത്.

ഐസോളിന് വേണ്ടി ഐസക് വാൻലാൽറുവാടഫെലയും ലാൽരാംമുൻമാവിയയും ഗോളടിച്ചു. എംസി മൽസോംസുവലയുടെ ഇരട്ട ഗോളുകളാണ് ചിംഗ വെങ് എഫ്സിക്ക് തുണയായത്. ചാമ്പ്യന്മാരെ തകർത്ത് മികച്ച തുടക്കം ചിംഗ വാങ് എഫ്സിക്ക് നേടാമായിരുന്നെങ്കിലും പ്രതിരോധത്തിലെ പാളിച്ചകൾ അവർക്ക് തിരിച്ചടിയായി. മിസോറം പ്രീമിയർ ലീഗ് ആരാധകർക്ക് മികച്ചൊരു മത്സരമാണ് ലീഗിൽ കാണാൻ സാധിച്ചത്. ഐസോൾ എഫ്സി മൂന്ന് തവണയും ചിംഗ വെങ് ഒരു തവണയും മിസോറം പ്രീമിയർ ലീഗ് ഉയർത്തിയിട്ടുണ്ട്.

Exit mobile version