Site icon Fanport

സൂപ്പർ കളിക്കുമോ ഇല്ലയോ ? ഈസ്റ്റ് ബംഗാളിന് അന്ത്യശാസവുമായി എ.ഐ.എഫ്.എഫ്

ഈ സീസൺ സൂപ്പർ ലീഗിൽ കാലമോ ഇല്ലയോ എന്നറിയിക്കാൻ കൊൽക്കത്തയിലെ വമ്പൻ ക്ലബായ ഈസ്റ്റ് ബംഗാളിന് അന്ത്യശാസന നൽകി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഇത് വ്യക്തമാക്കിക്കൊണ്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രെട്ടറി കുശാൽ ദാസ് ഈസ്റ് ബംഗാളിന്റെ ജനറൽ സെക്രട്ടറി പ്രണബ് ദാസ് ഗുപ്തക്ക് കത്തയച്ചു. സൂപ്പർ കപ്പിനെ ചൊല്ലിയുള്ള ഐ ലീഗ് ക്ലബ്ബുകളും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും തമ്മിലുള്ള വടം വലി ഇതുവരെ അവസാനിച്ചിട്ടില്ല.

ക്വേസ്സ് ഈസ്റ്റ് ബംഗാളിന്റെ ഡയറക്റ്റർ ബോർഡിലെ നാല് പേർ സൂപ്പർ കപ്പിനെ അനുകൂലിക്കുന്നവരാണ്. മറ്റു നാലംഗങ്ങൾ സൂപ്പർ കപ്പ് ബഹിഷ്ക്കരിക്കാനുള്ള തീരുമാനത്തെ അനുകൂലിക്കുന്നവരുമാണ്. ഈസ്റ്റ് ബംഗാളിലെ അഭിപ്രായ വ്യത്യാസങ്ങളെ മുതലെടുക്കാനാണ് എ.ഐ.എഫ്.എഫ് കത്തയച്ചതെന്ന ആരോപണം ഫുട്ബോൾ ആരാധകർ ഉന്നയിക്കുന്നുണ്ട്.

Exit mobile version