Picsart 23 10 10 00 15 08 810

കേരള ബ്ലാസ്റ്റേഴ്സ് താരം ഐബാൻ ദീർഘകാലം പുറത്തിരിക്കും, ജീക്സണും പരിക്ക്

കേരള ബ്ലാസ്റ്റേഴ്സ് താരം ഐബാൻ നീണ്ടകാലം പുറത്തിരിക്കും. ഐബാന് മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിൽ പരിക്കേറ്റിരുന്നു. മുട്ടിന് പരിക്കേറ്റ താരം നീണ്ടകാലം പുറത്തിരിക്കും എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ‌. ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഐബാനെ സ്വന്തമാക്കിയത്. ആദ്യ മൂന്ന് മത്സരങ്ങളിലും താരം കേരള ബ്ലാസ്റ്റേഴ്സിനായി ആദ്യ ഇലവനിൽ തന്നെ ഇറങ്ങിയിരുന്നു.

ഐബാന്റെ പരിക്ക് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി ആകും. ഐബാൻ ഇല്ലെങ്കിൽ സന്ദീപ് ആകും ബ്ലാസ്റ്റേഴ്സിനായി ആദ്യ ഇലവനിൽ ഇറങ്ങുക. ഐബാൻ മാത്രമല്ല ജീക്സണും പരിക്ക് ആണ്. ജീക്സൺ അതുകൊണ്ട് തന്നെ ദേശീയ ടീമിനൊപ്പം ചേർന്നിട്ടില്ല. ജീക്സൺ എത്ര കാലം പുറത്തിരിക്കും എന്ന് വ്യക്തമല്ല.

Exit mobile version