Agorc

ജോളി റോവേഴ്സ് 55 റൺസിന് ഓള്‍ഔട്ട്, ഏജീസ് സെമിയിൽ

സെലസ്റ്റിയൽ ട്രോഫിയിൽ ഇന്ന് തകര്‍പ്പന്‍ വിജയവുമായി ഏജീസ് ഓഫീസ് റിക്രിയേഷന്‍ ക്ലബ്. ജോളി റോവേഴ്സ് പെരുന്തൽമണ്ണയ്ക്കെതിരെ 8 വിക്കറ്റ് വിജയം ആണ് നേടിയത്. ജയത്തോടെ ഏജീസ് സെമി ഫൈനലില്‍ കടന്നു. ആദ്യം ബാറ്റ് ചെയ്ത ജോളി റോവേഴ്സ് 215 ഓവറിൽ 55 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ഏജീസിന് വേണ്ടി അജിത്ത് മൂന്നും മനുകൃഷ്ണന്‍, ശ്രീജിത്ത് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. വിക്കറ്റിന് പിന്നിൽ പി രാഹുല്‍ മികച്ച പ്രകടനമാണ് ഏജീസിനായി പുറത്തെടുത്തത്. താരം മൂന്ന് ക്യാച്ചും രണ്ട് സ്റ്റംപിംഗും ഒരു റണ്ണൗട്ടും പൂര്‍ത്തിയാക്കി.

ബാറ്റിംഗിനിറങ്ങിയ ഏജീസിന് 2 വിക്കറ്റ് നഷ്ടമായപ്പോള്‍ രാഹുല്‍ 16 പന്തിൽ 27 റൺസും സാലി സാംസൺ 15 റൺസുമായി പുറത്താകാതെയും നിന്ന് ടീമിന്റെ വിജയം ഉറപ്പാക്കി. രാഹുല്‍ ആണ് കളിയിലെ താരം. 5.3 ഓവറിലാണ് ഏജീസിന്റെ വിജയം.

Exit mobile version