തുടരെ രണ്ട് മത്സരം കളിക്കുക എന്നത് ശ്രമകരമായിരുന്നു – മൊഹമ്മദ് നബി

ഏഷ്യ കപ്പിൽ തുടരെ രണ്ട് മത്സരങ്ങള്‍ കളിക്കേണ്ടി വന്നത് ശ്രമകരമായ കാര്യമാണെന്ന് പറ‍ഞ്ഞ് അഫ്ഗാനിസ്ഥാന്‍ നായകന്‍ മൊഹമ്മദ് നബി. പാക്കിസ്ഥാനെതിരെ തൊട്ടുമുമ്പത്തെ ദിവസം അവസാനം വരെ പോയ മത്സരത്തിന് ശേഷം ഇന്ത്യയ്ക്കെതിരെ അടുത്ത ദിവസം തന്നെ കളിക്കാനിറങ്ങിയത് പ്രയാസകരമായിരുന്നു.

പാക്കിസ്ഥാനെതിരെയുള്ള തോൽവിയ്ക്ക് ശേഷം ടീം മാനസികമായി തയ്യാര്‍ അല്ലായിരുന്നുവെന്നും ക്യാച്ചുകള്‍ കൈവിട്ടത് ടീമിന് തിരിച്ചടിയായി എന്ന് നബി പറഞ്ഞു. ബാറ്റിംഗിനിറങ്ങിയപ്പോള്‍ അത്രയും സ്വിംഗ് പ്രതീക്ഷിച്ചില്ലെന്നും നബി കൂട്ടിചേര്‍ത്തു.

മികച്ച രീതിയിലാണ് ടൂര്‍ണ്ണമെന്റ് തുടങ്ങിയതെങ്കിലും പിന്നീട് അത് തുടരുവാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചില്ലെന്നും നബി പറഞ്ഞു.