അഫ്ഗാനെ തോൽപ്പിച്ച് കൊണ്ട് ഇംഗ്ലണ്ട് തുടങ്ങി

20221022 201415

ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിന് വിജയ തുടക്കം. ഇന്ന് അഫ്ഗാനിസ്താനെ അഞ്ചു വിക്കറ്റുകൾക്കാണ് ഇംഗ്ലണ്ട് തോൽപ്പിച്ചത്. 113 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 19ആം ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. പുറത്താകാതെ 29 റൺസ് എടുത്ത് ലിവിങ്സ്റ്റോൺ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ ഇംഗ്ലണ്ടിന് മുന്നിൽ അഫ്ഗാനിസ്താൻ ബാറ്റിങ് തകർന്നടിഞ്ഞിരുന്നു. ഇന്ന് നടക്കുന്ന ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ ആദ്യം ബാറ്റു ചെയ്യേണ്ടി വന്ന അഫ്ഘാനിസ്ഥാൻ ആകെ 112 റൺസ് ആണ് എടുത്തത്. സാം കരന്റെ 5 വിക്കറ്റ് പ്രകടനം ആണ് അഫ്ഗാനെ ചെറിയ റൺസിൽ ഓൾ ഔട്ട് ആക്കിയത്. അന്താരാഷ്ട്ര ടി20യിൽ ആദ്യമായാണ് ഒരു ഇംഗ്ലീഷ് താരം 5 വിക്കറ്റ് എടുക്കുന്നത്.

ഇംഗ്ലണ്ട് 201415

3.4 ഓവറിൽ 10 റൺസ് മാത്രം വഴങ്ങിയാണ് സാം കറൻ 5 വിക്കറ്റ് എടുത്തത്. ബെൻ സ്റ്റോക്സ മാർക് വൂഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

32 റൺസ് എടുത്ത ഇബ്രഹിം സർദാൻ ഉസ്മാൻ ഗനി 30 മാത്രമാണ് അഫ്ഗാനായി ബാറ്റു കൊണ്ട് തിളങ്ങിയത്.