അസ്ഗര്‍ അഫ്ഗാന് പകരക്കാരന്‍ റെഡി

ക്രിക്കറ്റിൽ നിന്ന് വിരമിച്ച അസ്ഗര്‍ അഫ്ഗാന് പകരക്കാരനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍. ഷറഫുദ്ദീന്‍ അഷ്റഫാണ് ടീമിലേക്ക് എത്തുന്നത്. ഐസിസിയുടെ ഇവന്റ് ടെക്നിക്കൽ കമ്മിറ്റിയുടെ അനുമതി ലഭിച്ചതോടെയാണ് ഷറഫുദ്ദീനെ സ്ക്വാഡിൽ ഉള്‍പ്പെടുത്തുവാന്‍ അഫ്ഗാനിസ്ഥാന് സാധ്യമായത്.

അഫ്ഗാനിസ്ഥാന്‍ മുന്‍ നായകന്‍ നമീബിയയ്ക്കെതിരെയുള്ള തന്റെ ടീമിന്റെ വിജയത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയായിരുന്നു. പാക്കിസ്ഥാനോട് ടീം തോല്‍വിയേറ്റ് വാങ്ങിയ ശേഷമാണ് അഫ്ഗാനിസ്ഥാന്റെ റിട്ടയര്‍മന്റ് തീരുമാനം.

Exit mobile version