Southafrica

മൂന്നാം ഏകദിനത്തിൽ അഫ്ഗാനിസ്ഥാന് 169 റൺസിന് പുറത്തായി

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിൽ അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. 34 ഓവറിൽ ടീം 169 റൺസിന് പുറത്തായപ്പോള്‍ 89 റൺസ് നേടിയ റഹ്മാനുള്ള ഗുര്‍ബാസും 31 റൺസുമായി പുറത്താകാതെ നിന്ന അല്ലാഹ് ഗാസാന്‍ഫറും മാത്രമാണ് അഫ്ഗാന്‍ നിരയിൽ പൊരുതി നിന്നത്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുംഗി എന്‍ഡിഡി, എന്‍ഖാബ പീറ്റര്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ആദ്യ രണ്ട് ഏകദിനത്തിലും ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു വിജയം. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച് അഫ്ഗാനിസ്ഥാന്‍ പരമ്പര സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്.

Exit mobile version