Site icon Fanport

ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം അദ തിരികെയെത്തി

വനിതാ ഫുട്ബോളിലെ അസാമാന്യ ഗോൾ സ്കോറർ അദ ഹെഗബെർഗ് പരിക്ക് മാറി കളത്തിലേക്ക് തിരികെയെത്തി. ഒന്നര വർഷമായി പരിക്ക് കാരണം പുറത്തായിരുന്ന അദ ഇന്നലെ തന്റെ ടീമായ ലിയോണൊപ്പം പരിശീലനം ആരംഭിച്ചു. എ സി എൽ ഇഞ്ച്വറി ആണ് അദയെ ഇത്രയും നീണ്ട കാലം ഫുട്ബോളിൽ നിന്ന് അകറ്റി നിർത്തിയത്. പരിക്ക് മാറാനായി രണ്ട് ശസ്ത്രക്രിയക്ക് താരം വിധേയയായി. അദ ഇല്ലാത്തത് ലിയോണിന് വലിയ തിരിച്ചടി ആയി മാറിയിരുന്നു.

അവർക്ക് ചാമ്പ്യൻസ് ലീഗ് കിരീടവും ഫ്രഞ്ച് ലീഗ് കിരീടവും കഴിഞ്ഞ സീസണിൽ നഷ്ടമായിരുന്നു. അതിനു മുമ്പ് നാലു സീസണിൽ തുടർച്ചയായി ലിയോൺ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിരുന്നു‌. അദയ്ക്ക് ഈ സീസണുകളിൽ ഒക്കെ ഗോളടിച്ച് ചാമ്പ്യൻസ് ലീഗിലെയും വനിതാ ഫുട്ബോളിലെയും ഗോളടി റെക്കോർഡുകളും തകർത്തിരുന്നു. അദ ഈ വരുന്ന ആഴ്ച തന്നെ ലിയോണിന്റെ മാച്ച് സ്ക്വാഡിൽ എത്തിയേക്കും. അദ പെട്ടെന്ന് തന്നെ ഫോമിൽ എത്താൻ ആണ് ഫുട്ബോൾ പ്രേമികൾ ആഗ്രഹിക്കുന്നത്.

Exit mobile version