അഫ്ഗാന്റെ മോശം പ്രകടനത്തിനു കാരണം ഈ മൂന്ന് കാരണങ്ങള്‍

ജൂണില്‍ ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അഫ്ഗാനിസ്ഥാനു തങ്ങള്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ പുറത്തെടുത്ത മികവ് കൊണ്ടുവരാനായില്ലെങ്കിലും തങ്ങളുടെ ആദ്യ ടെസ്റ്റെന്ന നിലയില്‍ ഇനിയും ഏറെ പ്രതീക്ഷകള്‍ വെച്ച് പുലര്‍ത്തി ടെസ്റ്റ് ക്രിക്കറ്റിനെ സമീപിക്കാവുന്നതാണ്. ഇന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ ഒത്തൂക്കൂടിയ ഒരു മീറ്റിംഗില്‍ ബോര്‍ഡംഗങ്ങള്‍ തോല്‍വിയുടെ കാരണമായി പറഞ്ഞത് ഈ മൂന്ന് കാര്യങ്ങളെയാണ്.

ചുവപ്പ് പന്തില്‍ കളിച്ച് മുന്‍ പരിചയമില്ലാത്തത്, നോമ്പ് സമയത്ത് കളിക്കേണ്ടി വന്നത്, കൂടാതെ കൂക്കുബറ പന്തില്‍ കളിച്ച് ശീലമില്ലാത്തത് ഈ മൂന്ന് കാരണങ്ങളാണ് ടീമിനു ആദ്യ ടെസ്റ്റില്‍ തിരിച്ചടിയായതെന്ന് അധികൃതര്‍ കൂട്ടിചേര്‍ത്തു. ഇന്ത്യയ്ക്കെതിരെ ജയമൊന്നും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാന്‍ തോറ്റ് മടങ്ങുമെന്ന് ഇന്ത്യന്‍ ആരാധകര്‍ പോലും കരുതിയിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version