Img 20220814 002825

തകർപ്പൻ വിജയവുമായി എ സി മിലാൻ തുടങ്ങി

എ സി മിലാൻ വിജയവുമായി ലീഗ് തുടങ്ങി. ഇന്ന് സാൻസിരോയിൽ ലീഗിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ എ സി മിലാൻ ഉഡിനെസെയെ ആണ് പരാജയപ്പെടുത്തിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച എ സി മിലാൻ 4-2ന്റെ വിജയമാണ് നേടിയത്. ഇന്ന് തുടക്കത്തിൽ രണ്ടാം മിനുട്ടിൽ റോഡ്രിഗീ ബെകാവോയിലൂടെ ആയിരുന്നു ഉഡിനെസെ ലീഡ് എടുത്തത്. എന്നാൽ ഇതിൽ മിലാൻ തകർന്നില്ല.

പതിനൊന്നാം മിനുട്ടിൽ തന്നെ എ സി മിലാൻ സമനിലയിൽ തിരികെയെത്തി. ഒരു പെനാൾട്ടി ആണ് മിലാന് രക്ഷയായത്. തിയോ ഹെർണാണ്ടസ് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. പതിനഞ്ചാം മിനുട്ടിൽ റെബികിലൂടെ മിലാൻ ലീഡ് എടുത്തു. ആദ്യ പകുതിയുടെ അവസാനം മസിനയിലൂടെ ഉഡിനെസെ വീണ്ടും സമനില പിടിച്ചു. ആദ്യ പകുതി 2-2 എന്ന നിലയിൽ അവസാനിച്ചു.

എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി കളി മിലാന്റേത് ആയി മാറി. 46ആം മിനുട്ടിൽ ബ്രഹിം ഡിയസിന്റെ ഗോൾ മിലാന് ലീഡ് തിരികെ നൽകി. 68ആം മിനുട്ടിൽ റെബികിന്റെ ഗോളിൽ മിലാൻ നാലാം ഗോൾ നേടി വിജയം ഉറപ്പിച്ചു.

Story Highlight: AC Milan starts with a 4-2 win against Udinese

Exit mobile version