Site icon Fanport

 വെങ്ങർ തിരിച്ചെത്തുന്നത് മിലാനിലൂടെയോ ?

കോച്ചിംഗ് ഇതിഹാസം അർസൻ വെങ്ങർ എസി മിലാന്റെ പരിശീലകനായി ചുമതലയേറ്റെടുക്കുമെന്ന് സൂചന. ഫ്രാൻസിൽ നിന്നുമുള്ള മാധ്യമങ്ങളാണ് വെങ്ങർ മിലാനിലേക്കെത്തുമെന്ന സൂചനകൾ പുറത്തുവിട്ടത്. 22 വർഷം ആഴ്സണലിന്റെ പരിശീലകനായിരുന്ന കഴിഞ്ഞ സീസണിലാണ് സ്ഥാനം ഒഴിഞ്ഞത്.

2019 ൽ വെങ്ങർ പരിശീലന രംഗത്തേക്ക് തിരിച്ചെത്തുമെന്ന് സ്ഥിതീകരിച്ചിരുന്നു. ബയേൺ മ്യൂണിക്ക്, റയൽ മാഡ്രിഡ്, ചൈനീസ് ദേശീയ ടീമുകളുടെ പരിശീലക സ്ഥാനത്തേക്ക് വെങ്ങറിന്റെ പേര് ഉയർന്ന് കേട്ടിരുന്നു.

നിലവിൽ മിലാൻ കോച്ച് ഇറ്റാലിയൻ ഇതിഹാസം ഗട്ടൂസോയാണ്. തുടർച്ചയായ മോശം പ്രകടനങ്ങളാണ് കോച്ചിന്റെ സ്ഥാനത്തിന് ഭീഷണിയായത്. മിലാന്റെ ഉടമകളായ പോൾ സിങ്ങറും ഗോർഡൻ സിങ്ങറും കടുത്ത ആഴ്സണൽ ആരാധകരായത് വെങ്ങറിന്റെ മടങ്ങി വരവിനെ കുറിച്ചുള്ള വാർത്തകൾക്ക് ആക്കം കൂട്ടുന്നു.

Exit mobile version