മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം അബ്നീത് ഭാരതി കിർഗിസ്താൻ ക്ലബിൽ

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം അബ്നീത് ഭാരതി ഇനി കിർഗിസ്താൻ ക്ലബിൽ. കിർഗിസ്താൻ ഒന്നാം ഡിവിഷൻ ക്ലബായ ടാലന്റ് എഫ് സി ആണ് താരത്തെ സൈൻ ചെയ്തിരിക്കുന്നത്. ഇന്ന് അവർ ഔദ്യോഗികമായി ട്രാൻസ്ഫർ പ്രഖ്യാപിച്ചു. അവസാന ഒരു മാസമായി അബ്നീത് ക്ലബിനൊപ്പം ഉണ്ട്.

അബ്നീത് ഭാരതി മുമ്പ് ചെക്ക് റിപ്പബ്ലിക് ക്ലബായ എഫ് കെ വാർൻസ്ദോഫിലും കളിച്ചിരുന്നു. ചെക്ക് റിപബ്ലിക്കിലെ രണ്ടാം ഡിവിഷൻ ക്ലബായിരുന്നു വാർൻസ്ദോഫ്. നേരത്തെ സ്പെയിനിൽ റയൽ വല്ലഡോയിഡിനായി കളിച്ചിട്ടുള്ള താരമാണ് അബ്നീത്. വല്ലഡോയിഡിൽ അവരുടെ അണ്ടർ 19 ടീമിന്റെ ഭാഗമായിരുന്നു താരം. 24കാരനായ താരം നേരത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എൽ സ്ക്വാഡിന്റെ ഭാഗമായിരുന്നു.Img 20210812 174356

കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിനായി ഇതുവരെ കളിച്ചിട്ടില്ല എങ്കിലും റിസേർവ്സ് ടീമിനായി അബിനീത് കളിച്ചിട്ടുണ്ട്. ഇന്ത്യയിൽ ചെന്നൈ സിറ്റിയിലും സുദേവയിലും താരം കുറച്ചു കാലം ചിലവഴിച്ചിട്ടുണ്ട്. കാഠ്മണ്ഡുവിൽ ജനിച്ച അബിനീത് സിംഗപ്പൂരിലെ ഗെയ്ലാങ് ഇന്റർനാഷണൽ ക്ലബിലൂടെയാണ് കരിയർ ആരംഭിച്ചത്. പോർച്ചുഗീസ് ക്ലബായ സിന്റ്രെസെനായും താരം മുമ്പ് കളിച്ചിട്ടുണ്ട്.