Site icon Fanport

യുവരാജിനെക്കാൾ നല്ല ബൗളർ ആകാൻ തനിക്ക് ആകുമെന്ന് യുവരാജ് പറഞ്ഞു – അഭിഷേക്

ഹൈദരബാദിനായി ക്വാളിഫയറിൽ മനോഹരമായി ബൗൾ ചെയ്യാൻ അഭിഷേക് ശർമ്മക്ക് ആയിരുന്നു. ബൗളിംഗിൽ യുവരാജ് തനിക്ക് ഒരുപാട് പ്രോത്സാഹനം തന്നിട്ടുണ്ട് എന്ന് അഭിഷേക് ഫൈനലിനു മുന്നോടിയായി പറഞ്ഞു. യുവരാജിനെക്കാൾ നല്ല ബൗളർ ആകാനുള്ള ഭാവി എനിക്ക് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്റെ പ്രകടനത്തിൽ യുവരാജ് സന്തോഷിക്കുന്നുണ്ടാകും എന്നും അഭിഷേക് പറഞ്ഞു.

അഭിഷേക് 24 05 25 00 14 29 542

“യുവരാജ് സിംഗുമായി ബൗളിംഗിനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം, എനിക്ക് അദ്ദേഹത്തെക്കാൾ മികച്ച ബൗളറാകാൻ കഴിയുമെന്ന് അദ്ദേഹം എപ്പോഴും പറഞ്ഞിട്ടുണ്ട്. എൻ്റെ മനസ്സിൽ എപ്പോഴും അത് ഉണ്ടായിരുന്നു, എൻ്റെ ബൗളിംഗുമായി ഞാൻ ടീമിന് നല്ല സംഭാവന ചെയ്തതിൽ അദ്ദേഹവും സന്തോഷിക്കുമെന്ന് ഞാൻ കരുതുന്നു.” അഭിഷേക് പറഞ്ഞു.

ബൗളിംഗിൽ താൻ ഒരു പാട് പരിശീലനം നടത്തുന്നുണ്ട് എന്നും അതിന്റെ ഫലമാണ് കാണാൻ ആകുന്നത് എന്നും അഭിഷേക് പറഞ്ഞു.

Exit mobile version