Site icon Fanport

“ഈ പ്രകടനത്തിൽ അഭിമാനം, ഈ വിജയം കേരളത്തിലെ ആരാധകർക്ക് സമർപ്പിക്കുന്നു” – ഇവാൻ വുകമാനോവിച്

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ പ്രകടനത്തിൽ അഭിമാനം മാത്രമെ ഉള്ളൂ എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇന്ന് മുംബൈ സിറ്റിയെ 3-0 എന്ന സ്കോറിനാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഇന്നത്തെ തന്റെ താരങ്ങളുടെ പ്രകടനം ഒരു കോച്ച് എന്ന നിലയിൽ തനിക്ക് അഭിമാനം നൽകുന്നു. ഇവാൻ പറഞ്ഞു. ഈ വിജയം കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്കായി സമർപ്പിക്കുന്നു. ഈ വിജയം തുടരാൻ ആകും എന്ന് തന്നെയാണ് തന്റെ പ്രതീക്ഷ എന്നും ഇവാൻ പറഞ്ഞു.

മുംബൈ സിറ്റിക്ക് എതിരെ കൃത്യമായ പ്ലാനുകളോടെ ആയിരുന്നു ഇറങ്ങിയത്. തുടക്കം മുതൽ ടീം ധൈര്യം കാണിച്ചു. ഹൈ പ്രസ് ആയിരുന്നു ടാക്ടിക്സ്. ജാഹുവിനെയും അപുയിയയെയും പോലുള്ള താരങ്ങളെ പന്ത് അധികം ഹോൾഡ് ചെയ്യാൻ അനുവദിച്ചില്ല. എല്ലാ പദ്ധതികളും താരങ്ങൾ നടപ്പാക്കി എന്ന് ഇവാൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ രണ്ടാം വിജയമാണിത്. അവസാന അഞ്ചു മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയം അറിഞ്ഞിട്ടില്ല.

Exit mobile version