ഇതിഹാസം രചിച്ച് രോഹിത്, ലോകകപ്പില്‍ അഞ്ച് ശതകങ്ങള്‍

ലോകകപ്പില്‍ അഞ്ച് ശതകങ്ങളെന്ന ചരിത്ര റെക്കോര്‍ഡ് നേടി രോഹിത് ശര്‍മ്മ. ഇന്ന് 92 പന്തില്‍ തന്റെ ശതകം നേടിയ രോഹിത് ശര്‍മ്മ കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡിനെയാണ് മറികടന്നത്. കഴിഞ്ഞ മത്സരത്തില്‍ നേടിയ ശതകം വഴി സംഗക്കാരയുടെ ഒപ്പമായിരുന്ന രോഹിത് 103 റണ്‍സ് നേടി കസുന്‍ രജിതയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

14 ബൗണ്ടറിയും 2 സിക്സും സഹിതമായിരുന്നു രോഹിത്തിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സ്. ഒന്നാം വിക്കറ്റില്‍ 189 റണ്‍സാണ് രോഹിത്തും രാഹുലും ചേര്‍ന്ന് നേടിയത്. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ രോഹിത് ശര്‍മ്മ ശതകം നേടി. ലോകകപ്പില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന താരവുമായി മാറി രോഹിത്ത് ഇന്നത്തെ പ്രകടനത്തോടെ.

Previous articleമാരകം റാഫേൽ നദാൽ! നാലാം റൗണ്ടിൽ
Next articleഫാഫ് ഡു പ്ലെസിയ്ക്ക് ശതകം, റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന് 95 റണ്‍സ്, ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനത്തിന്റെ പ്രതീക്ഷ നല്‍കുന്ന സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക