Picsart 24 06 02 03 07 21 611

5 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ!! ഒരേ ഒരു ആഞ്ചലോട്ടി!!

റെക്കോർഡുകൾ ഒരോന്നും തന്റേതാക്കി മുന്നേറുന്ന ഇറ്റാലിയൻ പരിശീലകൻ കാർലോ ആഞ്ചലോട്ടി ഇന്ന് റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ചതോടെ അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടുന്ന ആദ്യ പരിശീലകൻ എന്ന റെക്കോർഡും സ്വന്തമാക്കി. ആഞ്ചലോട്ടിയുടെ ആറാം ചാമ്പ്യൻസ് ലീഗ് ഫൈനൽ ആയിരുന്നു ഇന്ന് നടന്നത്. അതിൽ നിന്ന് ആണ് അഞ്ച് കിരീടങ്ങൾ അദ്ദേഹം ഉയർത്തിയത്.

2022ൽ ലിവർപൂളിനെ തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയപ്പോൾ തന്നെ ആഞ്ചലോട്ടി ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ കോച്ചായി മാറിയിരുന്നു. മൂന്ന് കിരീടങ്ങൾ വീതം നേടിയ ബോബ് പെയ്‌സ്‌ലിയും സിദാനും പെപ് ഗ്വാർഡിയോളയും ആണ് ആഞ്ചലോട്ടിക്ക് പിറകിൽ ഉള്ളത്. ആഞ്ചലോട്ടി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ റയലിനൊപ്പവും രണ്ട് കിരീടങ്ങൾ എ സി മിലാനൊപ്പവും ആണ് നേടിയത്.

ഫുട്ബോൾ താരമെന്ന നിലയിൽ രണ്ട് തവണയും ആഞ്ചലോട്ടി യൂറോപ്യൻ കപ്പ് ഉയർത്തിയുട്ടുണ്ട്.

Exit mobile version