“ഐ എസ് എൽ സെമി ഫൈനലിൽ എത്താൻ 36 പോയിന്റ് എങ്കിലും വേണ്ടി വരും”

Img 20220221 132054

ഐ എസ് എല്ലിൽ 16 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ജംഷദ്പൂരിന് സെമി ഫൈനൽ ഉറപ്പിക്കാ‌ൻ ഈ പോയിന്റ് മതിയാകില്ല എന്ന് പരിശീലകൻ ഓവൻ കോയ്ല് പറയുന്നു. 31 പോയിന്റുകൾ നല്ലതാണ്, പക്ഷേ ഇത് നിങ്ങൾക്ക് ഒരു സെമി-ഫൈനൽ സ്ഥാനം നേടി തരില്ല. ഞാൻ വിശ്വസിക്കുന്നത് ഇനിയും ഒരുപാട് പോയിന്റുകൾ നമുക്ക് നേടേണ്ടതുണ്ട് എന്നാണ്. അദ്ദേഹം പറഞ്ഞു.

ഹൈദരാബാദ്, എ‌ടി‌കെ മോഹൻ ബഗാൻ, കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ, ബെംഗളൂരു, എന്ന് തുടങ്ങി എല്ലാവരും ടോപ് 4നായി പൊരുതുക ആണ്‌. അതിനാൽ, ഞങ്ങൾക്ക് സെമി ഫൈനലിന് കുറഞ്ഞത് അഞ്ച് പോയിന്റെങ്കിലും ആവശ്യമാണെന്ന് ഞാൻ തീർച്ചയായും വിശ്വസിക്കുന്നു. 36 [പോയിന്റ്] തീർച്ചയായും സെമി ഫൈനൽ സ്ഥാനം ഉറപ്പിക്കുമെന്ന് ഞാൻ കരുതുന്നു. 39 പോയിന്റ് ഒരുപക്ഷേ നിങ്ങൾക്ക് ഷീൽഡ് കിരീടവും നൽകും. അദ്ദേഹം പറഞ്ഞു.

എല്ലാവരും പരസ്പരം കളിക്കേണ്ടതിനാൽ സെമി-ഫൈനലിന് അൽപ്പം പോയിന്റ് കുറവായിരിക്കാം എന്ന് അദ്ദേഹം പറഞ്ഞു.