Site icon Fanport

വനിതാ ലോകകപ്പിൽ 32 ടീമുകൾ!! ഇന്ത്യക്കും ഇനി ലോകകപ്പ് യോഗ്യത സ്വപ്നം കാണാം

പുരുഷ ഫുട്ബോൾ ലോകകപ്പ് പോലെ വനിതാ ഫുട്ബോൾ ലോകകപ്പിലും ഇനി 32 ടീമുകളാകും. 32 ടീമുകളായി വനിതാ ലോകകപ്പിലെ ടീമുകളുടെ എണ്ണം വർധിപ്പിക്കാനുള്ള വിദഗ്ദ സമിതിയിടെ നിർദേശം ഫിഫ അംഗീകരിച്ചു. 2023ലെ വനിതാ ഫുട്ബോൾ ലോകകപ്പിൽ തന്നെ 32 ടീമുകളായി വർധിപ്പിക്കാനാണ് ഫിഫ തീരുമാനിച്ചിരിക്കുന്നത്. ഇതുവറ്റെ 24 ടീമുകളാണ് വനിതാ ഫുട്ബോൾ ലോകകപ്പിൽ കളിച്ചിരുന്നത്. 2015ൽ ആയിരുന്നു വനിതാ ലോകകപ്പിൽ 24 ടീമുകളെ ഉൾപ്പെടുത്താൻ ഫിഫ തീരുമാനിച്ചത്.

2023 ലോകകപ്പിലേക്ക് ഈ പുതിയ തീരുമാനം നടപ്പിലാക്കാൻ വേണ്ടി നടപടികൾ വേഗത്തിൽ ആക്കാൻ ഫിഫ തീരുമാനിച്ചു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ഘടന അടക്കം ഇതിനായി മാറ്റും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ലോകകപ്പ് യോഗ്യത നേടാനുള്ള സാധ്യത ഇത് വർധിപ്പിക്കും. വനിതാ ഫുട്ബോളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യക്ക് 32 ടീമുകളിൽ ഒന്നാകാൻ ഉടൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.

Exit mobile version