Site icon Fanport

2022 ലോകകപ്പ് യോഗ്യത, ഇന്ത്യക്ക് പ്രതീക്ഷ വെക്കാവുന്ന എതിരാളികൾ!!

2022ൽ നടക്കുന്ന ഖത്തർ ലോകകപ്പിന്റെ രണ്ടാം ഘട്ട യോഗ്യത റൗണ്ട് മത്സരങ്ങൾക്കായുള്ള ഗ്രൂപ്പുകൾ ആയി. ഏഷ്യയിലെ രണ്ടാം ഘട്ട യോഗ്യതാ മത്സരങ്ങളുടെ നറുക്ക് ഇന്ന് മലേഷ്യയിൽ നടന്നു. ഗ്രൂപ്പ് ഇയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യക്ക് പ്രതീക്ഷ നൽകുന്ന ഗ്രൂപ്പാണ് നറുക്കിൽ ലഭിച്ചിരിക്കുന്നത്. ഇന്ത്യക്ക് ഒപ്പം ഖത്തർ, ഒമാൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ ടീമുകൾ ആണ് ഉൾപ്പെട്ടിരിക്കുന്നത്.

ഖത്തറും ഒമാനും ശക്തരായ ടീമാണെങ്കിലും ഈ ഗ്രൂപ്പിൽ അത്ഭുതം കാണിക്കാൻ ആകുമെന്നാണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിക്കുന്നത്. നാൽപ്പതു ടീമുകളാണ് രണ്ടാം ഘട്ട യോഗ്യതാ റൗണ്ടിൽ പങ്കെടുക്കുന്നത്. 5 ടീമുകൾ വീതമുള്ള എട്ട് ഗ്രൂപ്പുകൾ ഉണ്ട്. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എങ്കിലും എത്തിയാൽ മാത്രമേ യോഗ്യതാ റൗണ്ടിന്റെ മൂന്നാം ഘട്ടത്തിലേക്ക് ഇന്ത്യക്ക് കടക്കാൻ ആവുകയുള്ളു. ലോകകപ്പ് യോഗ്യതക്ക് ഒപ്പം അടുത്ത ഏഷ്യൻ കപ്പിനായുള്ള യോഗ്യതയും ഈ ഗ്രൂപ്പിലെ മത്സരങ്ങൾ പരിഗണിച്ചാണ് കണക്കാക്കുക. ഖത്തർ ഈ യോഗ്യതാ റൗണ്ടിൽ പങ്കെടുക്കുന്നതും ഇതുകൊണ്ടാണ്.

സെപ്റ്റംബർ ആദ്യ വാരത്തിൽ ആകും ലോകകപ്പ് യോഗ്യത മത്സരങ്ങൾ ആരംഭിക്കുക.12 ടീമുകളാണ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുക. എട്ടു ഗ്രൂപ്പ് വിജയികളും 4 മികച്ച റണ്ണേഴ്സ് അപ്പും യോഗ്യതാ റൗണ്ടിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുക.

Exit mobile version