Site icon Fanport

നാല് മിനുട്ട്, രണ്ട് ഗോളുകൾ, ഇത് പുതിയ റെക്കോർഡ്

ക്രൊയേഷ്യ ഡെന്മാർക്ക് പോരാട്ടം നാലു മിനുട്ടുകൾക്കുള്ളിൽ തന്നെ റെക്കോർഡ് ബുക്കിൽ കയറി. ലോകകപ്പ് ചരിത്രത്തിൽ ഒരു കളിയിൽ രണ്ട് ടീമുകളും ഗോൾ കണ്ടെത്താൻ എടുക്കുന്ന ഏറ്റവും കുറവ് നിമിഷം എന്ന റെക്കോർഡാണ് ഇന്നത്തെ മത്സരം സ്വന്തമാക്കിയത്. കളി തുടങ്ങി 3.37 സെക്കൻഡുകളുമാണ് ഇന്ന് ഇരുടീമുകളും വക കണ്ടെത്താനായി ആകെ എടുത്തത്.

കളിയുടെ 58ആം സെക്കൻഡിൽ ജോർഗെൻസൺ ഡെന്മാർക്കിനായും, ഒന്നര മിനുട്ട് കൊണ്ട് മാൻഡ്സുകിചിലൂടെ ക്രൊയേഷ്യയും വല കുലുക്കുകയായിരുന്നു. ലോകകപ്പിൽ ഇതിനു മുമ്പ് വേഗത്തിൽ രണ്ട് ടീമുകളും ഗോൾ കണ്ടെത്തിയത് കഴിഞ്ഞ ലോകകപ്പിലെ അർജന്റീന നൈജീരിയ മത്സരത്തിൽ ആയിരുന്നു. അന്ന് അഞ്ചാം മിനുട്ടിലേക്ക് അർജന്റീനയും നൈജീരിയയും ഗോൾ കണ്ടെത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version