Site icon Fanport

രണ്ടാം പകുതിയിലെ തിരിച്ച് വരവിൽ സമനില പിടിച്ച് മെയിൻസ്

ബുണ്ടസ് ലീഗയിൽ മെയിൻ – കൊളോൻ മത്സരം സമനിലയിൽ. ഇരു ടീമുകളും പോയന്റ് പങ്കിട്ട് പിരിഞ്ഞു. രണ്ടാം പകുതിയിൽ വമ്പൻ തിരിച്ച് വരവ് നടത്തിയാണ് മെയിൻസ് സമനില പിടിച്ചത്. മാർക്ക് ഉതും ഫ്ലോറിയൻ കൈൻസും കൊളോനിന് വേണ്ടി ഗോളടിച്ചപ്പോൾ മെയിൻസിന് വേണ്ടി ബുണ്ടസ് ലീഗയിൽ കന്നി ഗോളടിച്ചത് ലിവർപൂളിൽ നിന്നും ലോണിൽ എത്തിയ തൈവോ അവോനിയിയാണ്. കുന്ദെ മലോഗ് ആണ് മെയിൻസിന്റെ മറ്റൊരു ഗോൾ നേടിയത്.

ആറാം മിനുട്ടിലെ പെനാൽറ്റിയിലൂടെയാണ് മാർക് ഉത് കൊളോനിന് വേണ്ടി സ്കോർ ചെയ്തത്. ഇന്നത്തെ ജയത്തോട് കൂടി 33 പോയന്റുമായി കൊളോൻ 10ആം സ്ഥാനത്തും 27 പോയന്റൂമായി മെയിൻസ് 15 ആം സ്ഥാനത്തുമാണ്.

Exit mobile version