മെല്‍ബേണിലേത് ഇന്ത്യയുടെ 150ാം ടെസ്റ്റ് വിജയം

ടെസ്റ്റില്‍ 150 വിജയം എന്ന ചരിത്ര മുഹൂര്‍ത്തവും സ്വന്തമാക്കിയാണ് ഇന്ത്യ മെല്‍ബേണില്‍ വിജയം കൊയ്തത്. പരമ്പരയില്‍ 2-1 ന്റെ ലീഡ് നേടിയ ടീം 137 റണ്‍സ് വിജയം സ്വന്തമാക്കിയതോടെ ഈ നേട്ടം കൊയ്യുന്ന ടെസ്റ്റിലെ അഞ്ചാമത്തെ ടീമായി ഇന്ത്യ മാറി. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വിന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് പട്ടികയിലെ മറ്റു ടീമുകള്‍.

384 വിജയങ്ങളോടെ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഇംഗ്ലണ്ടിനു 364 ടെസ്റ്റുകളില്‍ വിജയം നേടാന്‍ സാധിച്ചിട്ടുണ്ട്. വിന്‍ഡീസ് 171 മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക 162 മത്സരങ്ങളിലും വിജയം കുറിച്ചു.

Exit mobile version