Site icon Fanport

മിത്താലി രാജിന് പകരം 15 വയസ്സുകാരി ഇന്ത്യൻ ടീമിൽ

കഴിഞ്ഞ ദിവസം ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിത ക്രിക്കറ്റ് താരം മിത്താലി രാജിന് പകരം 15 വയസ്സുകാരി ഷഫലി വർമയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടി20 മത്സരങ്ങൾക്കുള്ള ടീമിലാണ് ഷഫലിക്ക് അവസരം ലഭിച്ചത്. സെപ്റ്റംബർ 24ന് തുടങ്ങുന്ന പരമ്പരയിൽ ഇന്ത്യ സൗത്ത് ആഫ്രിക്കക്കെതിരെ 5 ടി20 മത്സരങ്ങളും 3 ഏകദിനവും കളിക്കും.

വനിതകളുടെ ടി20 ചാലഞ്ച് മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തതാണ് ഷഫലിയെ ഇന്ത്യൻ ടീമിൽ എത്തിച്ചത്. വനിത ടി20 ചാലഞ്ച് ലീഗിൽ മിത്താലി രാജിന് കീഴിൽ ടീം വെലോസിറ്റിക്ക് വേണ്ടിയാ ഈ ഹരിയാന സ്വദേശിനി കളിച്ചത്. ടി20യിൽ നിന്ന് വിരമിച്ചെങ്കിലും ഏകദിന ക്യാപ്റ്റനായി മിത്താലി രാജ് തുടരും. ടി20 ടീമിന്റെ ക്യാപ്റ്റൻ ഹർമൻപ്രീത് ആണ്.

Exit mobile version