10 പേരുമായി കളിച്ചിട്ടും ബഗാനെ നാണംകെടുത്തി ബെംഗളൂരു ഫൈനലിൽ

അവസാന നാൽപ്പതു മിനുട്ടുകൾ 10 പേരുമായി കളിച്ചിട്ടും മോഹൻ ബഗാനെ തച്ചുതർത്ത് ബെംഗളൂരു എഫ് സി പ്രഥമ സൂപ്പർ കപ്പിന്റെ ഫൈനലിൽ. ഇന്ന് കലിംഗ സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ ഒരു ഗോളിന് പിറകിൽ പോയതിനു ശേഷം ആണ് പത്തു പേരെയും വെച്ച് 4-2ന് ജയിച്ച് ബെംഗളൂരു ഫൈനലിലേക്ക് മുന്നേറിയത്. മികുവിന്റെ ഹാട്രിക്കാണ് ബെംഗളൂരുവിന്റെ എല്ലാ സീസണിലും ഒരു കിരീടം എന്ന സ്വപ്നം ജീവനോടെ നിലനിർത്തിയത്.

42ആം മിനുട്ടിൽ ദിപാന്ത ഡിക നൽകിയ ഗോളിലാണ് ബഗാൻ മുന്നിട്ടു നിന്നിരുന്നത്. 50ആം മിനുട്ടിൽ നിഖിലിനെ ഫൗൾ ചെയ്തതിന് നിശുകുമാർ ചുവപ്പ് കണ്ടപ്പോൾ ബെംഗളൂരു 10 പേരായി ചുരുങ്ങി. ഒരു കൊൽക്കത്തൻ ഡെർബിയാകും സൂപ്പർ കപ്പ് ഫൈനലിൽ എന്ന് തോന്നിച്ച നിമിഷങ്ങൾ. പക്ഷെ ബഗാൻ ആരാധകരുടെ ഒക്കെ വില്ലനായി മികു അവതരിച്ചു.

63ആം മിനുട്ടിലും 65ആം മിനുട്ടിൽ മികുവിന്റെ എണ്ണം പറഞ്ഞ സ്ട്രൈക്കുകൾ. ബെംഗളൂരു 2-1ന് മുന്നിൽ. പിച്ചിൽ ഒരാൾ അധികം എന്ന അഡ്വാന്റേജ് മുതലാക്കാൻ അതിനു ശേഷവും ബഗാമന് സമയമുണ്ടായിരുന്നു എങ്കിലും ബെംഗളൂരു ഡിഫൻസിനെ ഭേദിക്കാൻ ബഗാൻ അറ്റാക്കിനായില്ല. 89ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ മികു ഹാട്രിക്ക് തികച്ചു. തൊട്ടടുത്ത നിമിഷം ബഗാന്റെ പരാജയം ദുരന്തമാക്കി മാറ്റി ഛേത്രിയുടെ വക നാലാം ഗോളും. ഡിക ഒരു ഗോൾ കൂടെ ബഗാനായി മടക്കി എങ്കിലും അപ്പോഴേക്ക് ബെംഗളൂരു ഫൈനലിൽ എത്തിയിരുന്നു.

ഈസ്റ്റ് ബംഗാളിനെയാണ് ബെംഗളൂരു ഫൈനലിൽ നേരിടുക. ജയിച്ചാൽ നിലവിൽ വന്ന ശേഷം എല്ലാവർഷവും ഒരു കപ്പ് നേടുക എന്ന ബെംഗളൂരുവിന്റെ ചരിത്രം ആവർത്തിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറസ്സല്‍ വിന്‍ഡീസ് ടീമില്‍, റെസ്റ്റ് ഓഫ് വേള്‍ഡുമായുള്ള മത്സരത്തിന്റെ ടീമിനെ പ്രഖ്യാപിച്ചു
Next articleഷമിയെ ടീമിലെടുത്തതിനു വിശദീകരണവുമായി ഡല്‍ഹി സിഇഒ