Site icon Fanport

ആഞ്ചലോ മാത്യൂസിന് ലങ്കൻ പ്രീമിയർ ലീഗ് നഷ്ടമായേക്കാം

ശ്രീലങ്കൻ ആൾ റൗണ്ടർ ആഞ്ചലോ മാത്യൂസിന് ലങ്കൻ പ്രീമിയർ ലീഗ് പൂർണ്ണമായും നഷ്ടമായേക്കും. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഏറ്റ പരിക്കാൺ ആഞ്ചലോ മാത്യൂസിന്റെ ലങ്കൻ പ്രീമിയർ ലീഗിലെ പങ്കാളിത്തം അനിശ്ചിതത്വത്തിലാക്കിയത്. ടൂർണമെന്റിന്റെ ആദ്യ നാല് മത്സരങ്ങൾ മാത്രമേ തനിക്ക് നഷ്ടമാകൂ എന്നായിരുന്നു മാത്യൂസ് തന്നെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പരിക്ക് കൂടുതൽ ഗുരുതരമാകുമെന്നും മാത്യൂസിന് ടൂർണമെന്റ് മുഴുവൻ നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ഡോക്ടർമാർ അഭിപ്രായപ്പെട്ടു. LPL ഞായറാഴ്ച ആരംഭിക്കാൻ ഇരിക്കുകയാണ്., ഡിസംബർ 23 വരെ നീണ്ടുനിൽക്കുന്ന ടൂർണമെന്റ് ആണിത്. ഇത്തവണ കൊളംബോ സ്റ്റാർസിന്റെ ക്യാപ്റ്റൻ ആയി മാത്യൂസ് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

Exit mobile version