Site icon Fanport

ലിംഗാർഡ് ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജെസ്സി ലിംഗാർഡിനെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ രംഗത്ത് ഉണ്ട് എങ്കിലും താരം ക്ലബ് വിടില്ല. ഈ സീസൺ അവസാനം വരെ മാഞ്ചസ്റ്ററിൽ തുടർന്ന് തന്റെ അവസരത്തിനായി പൊരുതാനാണ് ലിംഗാർഡിന്റെ തീരുമാനം‌. ലിംഗാർഡിനായി ന്യൂകാസിൽ വലിയ ഓഫർ നൽകിയിട്ടുണ്ട്‌. പക്ഷെ താരം ന്യൂകാസിലിന്റെ ഓഫർ നിരസിച്ചു. വെസ്റ്റ് ഹാമിന്റെ ഓഫറും ലിങാർഡിനുണ്ട്. പുതിയ പരിശീലകൻ റാൾഫ് തനിക്ക് അവസരം തരും എന്നാണ് ലിംഗാർഡിന്റെ വിശ്വാസം.

കഴിഞ്ഞ തവണ വെസ്റ്റ് ഹാമിൽ ലോണിൽ ചെന്ന് ഗംഭീര പ്രകടനം നടത്താൻ ലിംഗാർഡിനായിരുന്നു. ജനുവരിയിൽ വെസ്റ്റ് ഹാമിൽ എത്തിയ താരം 9 ലീഗ് ഗോളുകൾ നേടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ലിംഗാർഡ്.

Exit mobile version