Site icon Fanport

ദേശീയ വനിതാ ഫുട്ബോൾ; മണിപ്പൂരിന് കിരീടം

ഒഡീഷയിൽ നടന്ന ദേശീയ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം മണിപ്പൂരിന്. ആതിഥേയരായ ഒഡീഷയെ തോൽപ്പിച്ചാണ് മണിപ്പൂർ ഇന്നലെ കിരീടം സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മണിപ്പൂരിന്റെ വിജയം. മണിപ്പൂരിനായി ബാലാ ദേവി, പരമേശ്വരി ദേവി എന്നിവർ ഗോളുകൾ നേടി. സെമിയിൽ റെയിൽവേയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചായിരുന്നു മണിപ്പൂർ ഫൈനലിൽ എത്തിയത്.

മണിപ്പൂരിന്റെ 19ആം ദേശീയ വനിതാ കിരീടമാണിത്. കഴിഞ്ഞ തവണ തമിഴ്നാടിനായിരുന്നു കിരീടം.

Exit mobile version