Site icon Fanport

ഡോർട്മുണ്ട് അല്ലാതെ വേറൊരു ടീമിനും ജർമ്മനിയിൽ ഇനി കളിക്കില്ല”

ബയേൺ മ്യൂണിച്ചിലേക്ക് താൻ ഒരിക്കലും പോകില്ലഎന്ന് ബൊറൂസിയ ഡോർട്മുണ്ടിന്റെ ക്യാപ്റ്റൻ മാർക്കോ റിയുസ്. തനിക്ക് ബയേണിനോട് ബഹുമാനമൊക്കെ ഉണ്ട്. അവർ വലിയ ടീം തന്നെ പക്ഷെ തനിക്ക് ഒരു ടീമിനോട് മാത്രമെ സ്നേഹമുള്ളൂ. അത് ബൊറൂസിയ ഡോർട്മുണ്ടിനോട് ആണ്. താൻ പണ്ട് ഗ്ലാഡ്ബാചി കളിക്കുമ്പോൾ തന്നെ ഉറപ്പിച്ചതാണ് ഡോർട്മുണ്ടാണ് തന്റെ ക്ലബ് എന്ന്. റിയുസ് പറഞ്ഞു.

ഡോർട്മുണ്ടിൽ അവസരം കിട്ടിയില്ല എങ്കിൽ ജർമ്മനി വിടാൻ ആയിരുന്നു തന്റെ പദ്ധതി. ഇപ്പോഴും ഡോർട്മുണ്ട് ഇല്ലായെങ്കിൽ വേറൊരു ജർമ്മൻ ക്ലബിനും താൻ കളിക്കില്ല‌. റിയുസ് പറഞ്ഞു. ഡോർട്മുണ്ട് വിടേണ്ട സാഹചര്യം വന്നാൽ താൻ വല്ല വിദേശ ക്ലബുകളിലേക്കും പോകും എന്നും റിയുസ് പറഞ്ഞു.

Exit mobile version