“കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കുന്നതിൽ അഭിമാനം” – സെയ്ദ്

കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയ സെയ്ദ് അൽ വലീദ് തന്റെ വലിയ ആഗ്രഹമാണ് നിറവേറിയിരിക്കുന്നത് എന്ന് പറഞ്ഞു. പ്രവാസി മലയാളിയായ സയിദ് ബിൻ വലീദ് കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സുമായി കരാറിൽ ഒപ്പിട്ടിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സി അണിയാൻ കഴിയുമെന്നത് വലിയ അഭിമാനം നൽകുന്നു. താൻ എപ്പോഴും കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്. സെയ്ദ് പറഞ്ഞു

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കലൂരിൽ വന്ന് കണ്ടിട്ടുണ്ട് എന്നും അന്നൊക്കെ ഈ ക്ലബിനു വേണ്ടി കളിച്ച് വണ്ടർ ഗോളുകൾ അടിക്കുന്നത് സ്വപ്നം കണ്ടിട്ടുണ്ട് എന്നും സെയ്ദ് പറഞ്ഞു. കോഴിക്കോട് സ്വദേശിയാ സയീദ് യു എ ഇയിൽ അറിയപ്പെടുന്ന ഫുട്ബോൾ താരമാണ്. മധ്യനിര താരമായ സയീദിന് 17 വയസ്സു മാത്രമെ പ്രായമുള്ളൂ. മുമ്പ് ഇന്ത്യയുടെ അണ്ടർ 17 ലോകകപ്പ് ടീമിന്റെ പ്രാഥമിക ക്യാമ്പിൽ സെയ്ദ് ഉണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിൽ ആയിരിക്കും ആദ്യം സെയ്ദ് കളിക്കുക.

Exit mobile version