സൂപ്പര്‍ സ്മൃതി!!! ഇന്ത്യയ്ക്ക് ഏഷ്യ കപ്പ് കിരീടം

ശ്രീലങ്ക നേടിയ 65 റൺസ് അനായാസം മറികടന്ന് ഇന്ത്യ ഏഷ്യ കപ്പ് കിരീട ജേതാക്കള്‍. ഇന്ന് 2 വിക്കറ്റ് നഷ്ടത്തിൽ 8.3 ഓവറിൽ ആണ് ഇന്ത്യയുടെ വിജയം. ഷഫാലി വര്‍മ്മയെയും ജെമീമ റോഡ്രിഗസിനെയും ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ സ്മൃതി മന്ഥാനയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

സ്മൃതി  25  പന്തിൽ 51 റൺസ് നേടിയപ്പോള്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ 11 റൺസുമായി ബാറ്റ് വീശി. അതിവേഗത്തിൽ അര്‍ദ്ധ ശതകം തികച്ച സ്മൃതി ഇന്ത്യയുടെ വിജയവും തന്റെ അര്‍ദ്ധ ശതകവും സിക്സര്‍ പറത്തിയാണ് നേടിയത്.  സ്കോറുകള്‍ ഒപ്പമായി നിന്നപ്പോളാണ് സ്മൃതി സിക്സറിലൂടെ ഇന്ത്യന്‍ വിജയം ഉറപ്പാക്കിയത്.