
പാലംതൊടു വിവിഡ് സ്പോർട്സ് ക്ലബ് ഇഫ്താർ മീറ്റ് നടത്തി. ഇന്ന് വൈകുന്നേരമാണ് നാട്ടിലെ സർവജനങ്ങളേയും പങ്കെടുപ്പിച്ചു കൊണ്ട് വിവിഡ് ക്ലബ് അംഗങ്ങൾ ചേർന്ന് ഇഫ്താർ വിരുന്ന് ഒരുക്കിയത്. ഇഫ്താർ മീറ്റിൽ അൽ ഹുദാ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൾ ശമീം സാറും ബി എസ് എം കോളേജ് ലക്ചറർ നൗഷാദ് സാറും മുഖ്യാതിഥികളായി ഇഫ്താർ മീറ്റിൽ പങ്കെടുത്തു.
നാട്ടിലെ സേവന കാരുണ്യ പരുപാടികളിൽ മുമ്പും സജീവമായിരുന്ന വിവിഡ് ക്ലബ് ഈ വർഷം തന്നെ നേത്ര പരിശോധന ക്യാമ്പും കുട്ടികൾക്ക് സൗജന്യ നോട്ട് വിതരണവും തുടങ്ങി പല കാര്യങ്ങളും മാതൃകയായിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial