
ഈ മാസം അവസാനം വെസ്റ്റിന്‍ഡീസ് രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി സിംബാബ്വേയിലേക്ക് പറക്കുന്നു. ഒക്ടോബര്‍ 21നാണ് പരമ്പര ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി സന്ദര്‍ശകര്‍ ത്രിദിന പരിശീലന മത്സരത്തില്‍ പങ്കെടുക്കുന്നതായിരിക്കും. ഈ ടെസ്റ്റ് പരമ്പരയില്‍ ബ്രണ്ടന്‍ ടെയിലര്‍, കൈല്‍ ജാര്‍വിസ് എന്നിവര്‍ സിംബാബ്വേയ്ക്കായി വീണ്ടും മത്സരിക്കാനിറങ്ങുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. ജാര്‍വിസ് 2013ലും ബ്രണ്ടന്‍ ടെയിലര്‍ 2015ലുമാണ് സിംബാബ്വേയ്ക്കായി അവസാനമായി മത്സരിക്കാനിറങ്ങിയത്.
ഒക്ടോബര്‍ 21-25 വരെയാണ് ആദ്യ ടെസ്റ്റ് നടക്കുക. രണ്ടാം ടെസ്റ്റ് ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 2 വരെയാണ് നടക്കുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial