
ജൂലൈ ഒന്നിന് സിംബാബ്വേയില് ആരംഭിക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ പാക്കിസ്ഥാനും ഓസ്ട്രേലിയയും പങ്കെടുക്കുമെന്ന് സ്ഥിതീകരിച്ച് സിംബാബ്േവ ക്രിക്കറ്റ്. ഹരാരേ സ്പോര്‍ട്സ് ക്ലബ്ബിലാണ് മത്സരങ്ങള്‍ നടക്കുക. ടൂര്‍ണ്ണമെന്റിനു ശേഷം പാക്കിസ്ഥാന് സിംബാബ്വേയ്ക്കെതിരെ അഞ്ച് ഏകദിനങ്ങള്‍ കളിക്കും. ജൂലൈ 13നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.
സിംബാബ്വേ ക്രിക്കറ്റിലെ സാമ്പത്തിക പ്രതിസന്ധി കാരണം പരമ്പരയും ടൂര്‍ണ്ണമെന്റും ഉപേക്ഷിക്കേണ്ടിവരുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇവയെല്ലാം കൃത്യമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് ഇപ്പോള്‍ ബോര്‍ഡ് പറയുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial