Site icon Fanport

2023 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് സിംബാബ്‍വേ ആതിഥ്യം വഹിക്കും

2023 ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങള്‍ക്ക് സിംബാബ്‍വേ ആതിഥേയത്വം സഹിക്കും. ജൂണ്‍ 18 മുതല്‍ ജൂലൈ 9 വരെ ആണ് യോഗ്യത മത്സരങ്ങള്‍ നടക്കുക. ലോകകപ്പ് ഇന്ത്യയിലാണ് നടക്കാനിരിക്കുന്നത്. ലോകകപ്പിന്റെ ആതിഥേയരായ ഇന്ത്യയും ലോക സൂപ്പര്‍ ലീഗിലെ ആദ്യ ഏഴ് സ്ഥാനക്കാരും നേരിട്ട് ടൂര്‍ണ്ണമെന്റിന് യോഗ്യത നേടും.

അവസാന അഞ്ച് സ്ഥാനക്കാര്‍ ആണ് യോഗ്യത മത്സരത്തില്‍ കളിക്കുക. ഇത് കൂടാതെ ലീഗ് 2 ലെ മികച്ച മൂന്ന് ടീമുകളും യോഗ്യത മത്സരങ്ങളില്‍ പങ്കാളികളാകും. ഇന്ത്യയില്‍ ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയാണ് ലോകകപ്പ് നടക്കുക.

Exit mobile version