സിംബാബ്‍വേ ക്രിക്കറ്റ് ഡയറക്ടര്‍ക്ക് സസ്പെന്‍ഷന്‍

- Advertisement -

ഐസിസിയുടെ ആന്റി കറപ്ഷന്‍ കോഡുകള്‍ ലംഘിച്ചതിനു സിംബാബ്‍വേ ക്രിക്കറ്റ് ഡയറക്ടര്‍ക്ക് സസ്പെന്‍ഷന്‍. സിംബാബ്‍വേയുടെ ക്രിക്കറ്റ് ഡയറക്ടറായ കോപ്പെയെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സസ്പെന്‍ഷന്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്നാണ് ഐസിസി അറിയിച്ചത്. ആന്റി കറപ്ഷന്‍ യൂണിറ്റിന്റെ അന്വേഷണത്തിനോട് നിസ്സഹകരണം, അന്വേഷണത്തെ വൈകിപ്പിക്കുവാനുള്ള ശ്രമം, അന്വേഷണത്തിനു തടസ്സം സൃഷ്ടിക്കല്‍ എന്നീ മൂന്ന് കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സസ്പെന്‍ഷന്‍.

ജൂണ്‍ 11 മുതല്‍ 14 ദിവസത്തിനുള്ളില്‍ കോപ്പെയ്ക്ക് ഈ നടപടിയ്ക്കെതിരെ പ്രതികരിക്കാവുന്നതാണ്. ഹരാരെ മെട്രോപോളിറ്റന്‍ ക്രിക്കറ്റ് അസോസ്സിയേഷന്റെ ചെയര്‍മാനും സിംബാബ്‍വേ ക്രിക്കറ്റിന്റെ ഡയറക്ടറുമായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു കോപ്പെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement