ലാല്‍ചന്ദ് രാജ്പുത് സിംബാബ്‍വേ താല്‍ക്കാലിക കോച്ച്

- Advertisement -

ലാല്‍ചന്ദ് രാജ്പുതിനെ സിംബാബ്‍േവയുടെ താല്‍ക്കാലിക കോച്ചായി നിയമിച്ച് സിംബാബ്‍വേ ക്രിക്കറ്റ്. ഇക്കഴിഞ്ഞ മാര്‍ത്തില്‍ മുന്‍ പേസ് ബൗളര്‍ ഹീത്ത് സ്ട്രീക്കിനെ മുഖ്യ കോച്ച് സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷമാണ് ലാല്‍ചന്ദിന്റെ നിയമനം. സിംബാബ്‍വേ ക്രിക്കറ്റ് ഇറക്കിയ പത്രക്കുറുപ്പില്‍ ലാല്‍ചന്ദ് ഉടന്‍ തന്നെ ടീമുമായി സഹകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ്. ജൂലൈയില്‍ ഹരാരെയില്‍ നടക്കുന്ന സിംബാബ്‍വേ, ഓസ്ട്രേലിയ, പാക്കിസ്ഥാന്‍ ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടി20 ടൂര്‍ണ്ണമെന്റാവും ലാല്‍ചന്ദിന്റെ പ്രഥമ ദൗത്യം.

എന്നാല്‍ ഔദ്യോഗിക കരാര്‍ ലാല്‍ചന്ദ് ഒപ്പുവയ്ക്കുന്നതിനു മുമ്പ് തന്നെ സിംബാബ്‍വേ ക്രിക്കറ്റ് തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു എന്ന് വേണം മനസ്സിലാക്കുവാന്‍. സിംബാബ്‍വേയ താരങ്ങള്‍ തങ്ങളുടെ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടതിനാല്‍ പരമ്പര തന്നെ അനിശ്ചിതത്വത്തിലാണെന്നാണ് അറിയുവാന്‍ കഴിയുന്നത്.

അഫ്ഗാനിസ്ഥാനെ പരിശീലിപ്പിച്ച ലാല്‍ചന്ദ്, മുംബൈ ഇന്ത്യന്‍സ് കോച്ചായും നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഡയറക്ടര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2007ല്‍ ലോക ടി20 വിജയം നേടിയ ഇന്ത്യന്‍ ടീമിന്റെ കോച്ചിംഗ് സംഘത്തിലും ലാല്‍ചന്ദ് ഭാഗമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement