Picsart 24 07 06 19 35 16 891

പക്വത കാണിക്കാതെ ഇന്ത്യൻ യുവനിര! സിംബാബ്‌വെയോട് തോറ്റു നാണംകെട്ടു

സിംബാബ്‌വെക്ക് എതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് പരാജയം. ഇന്ത്യൻ ബാറ്റർമാർ പതറിയ മത്സരത്തിൽ 13 റൺസിന്റെ വിജയമാണ് സിംബാബ്‌വെ നേടിയത്. സീനിയർ താരങ്ങളിൽ ഭൂരിഭാഗവും ഇല്ലാതെ ഇറങ്ങിയ ഇന്ത്യയുടെ യുവതാരങ്ങക്ക് അലക്ഷ്യമായാണ് ബാറ്റു ചെയ്തത്. 115 റൺസ് എന്ന വിജയലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യക്ക് ആകെ 102 റൺസ് എടുക്കാനെ ആയുള്ളൂ.

31 റൺസ് എടുത്ത ക്യാപ്റ്റൻ ശുഭ്മൻ ഗിൽ മാത്രമാണ് ഇന്ത്യൻ നിരയിൽ മാന്യമായ സ്കോറിൽ എത്തിയത്. ഓപ്പണർ ആയി ടി20 അരങ്ങേറ്റം നടത്തിയ അഭിഷേക് ശർമ്മ ഡക്കിൽ പുറത്തു പോയി. മറ്റു അരങ്ങേറ്റക്കാർ ആയ റിയാൻ പരാഗ് 2 റൺസ് എടുത്തും ദ്രുവ് ജുറൽ 7 റൺസ് എടുത്തും പുറത്തായി.

7 റൺസ് എടുത്ത ഗെയ്ക്വാദ്, റൺ ഒന്നും എടുക്കാതെ റിങ്കു സിംഗ് എന്നിവരും നിരാശപ്പെടുത്തി. അവസാനം വാഷിങ്ടൺ സുന്ദർ 27 റൺസുമായി പൊരുതി നോക്കി എങ്കിലും ലക്ഷ്യത്തിലേക്ക് ഇന്ത്യയെ എത്തിക്കാൻ ഓൾ റൗണ്ടർക്ക് ആയില്ല. അവസാന രണ്ട് ഓവറിൽ 18 റൺസ് ആയിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. പക്ഷെ 19ഓവറിൽ ആകെ രണ്ട് റൺ മാത്രമാണ് സുന്ദൃറിന് നേടാൻ ആയത്.

അവസാന ഓവറിൽ 16 റൺസ് വേണ്ടപ്പോഴും വാഷിങ്ടണ് ബൗണ്ടറികൾ കണ്ടെത്താൻ ആയില്ല. ഇന്ത്യ 13 റൺസിന്റെ തോൽവി ഏറ്റുവാങ്ങിം.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേക്ക് 115 റൺസ് നേടാനെ ആയിരുന്നുള്ളൂ. 9 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ സിംബാബ്‍വേ നേടിയത്. 4 വിക്കറ്റുമായി രവി ബിഷ്ണോയി ആണ് ഇന്ത്യന്‍ ബൗളിംഗിൽ തിളങ്ങിയത്. 25 പന്തിൽ 29 റൺസ് നേടിയ ക്ലൈവ് മദാന്‍ഡേ ആണ് ആതിഥേയരെ നൂറ് കടത്തിയത്.

ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കെതിരെ രണ്ടാം ഓവറിൽ ഇന്നസെന്റ് കൈയയെ നഷ്ടമായ സിംബാബ്‍വേയെ ബ്രയന്‍ ബെനറ്റ് – വെസ്ലി മാധ്വേര സഖ്യം മികച്ച രീതിയിൽ മുന്നോട്ട് നയിക്കുകയായിരുന്നു.

34 റൺസ് രണ്ടാം വിക്കറ്റിൽ നേടിയ ഈ കൂട്ടുകെട്ടിനെ ബെനറ്റിന്റെ വിക്കറ്റ് വീഴ്ത്തി രവി ബിഷ്ണോയി ആണ് തകര്‍ത്തത്. 15 പന്തിൽ 23 റൺസായിരുന്നു ബ്രയന്‍ ബെനറ്റ് നേടിയത്. തന്റെ തൊട്ടടുത്ത ഓവറിൽ മാധ്വേരയെയും ബിഷ്ണോയി പുറത്താക്കി. 21 റൺസാണ് സിംബാബ്‍വേ ഓപ്പണര്‍ നേടിയത്.

ഡിയോൺ മയേഴ്സ്(23), സിക്കന്ദര്‍ റാസ(17) എന്നിവരാണ് സിംബാബ്‍വേയ്ക്കായി പൊരുതി നോക്കിയ മറ്റു താരങ്ങള്‍. 4 ഓവറിൽ 13 റൺസ് വിട്ട് നൽകി 4 വിക്കറ്റാണ് ബിഷ്ണോയി നേടിയത്.

Exit mobile version