സിംബാബ്‍വേ ടീം പ്രഖ്യാപിച്ച്, റാസയും ടെയിലറുമില്ല

- Advertisement -

പാക്കിസ്ഥാനും ഓസ്ട്രേലിയയ്ക്കുമെതിരെ നടക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയ്ക്കായി 22 അംഗ ടീമിനെ പ്രഖ്യാപിച്ച് സിംബാബ്‍വേ. എന്നാല്‍ സിംബാബ്‍വേ ടീമില്‍ പ്രമുഖ താരങ്ങള്‍ പലരുടെയും പേരുകളില്ല എന്നതിനാല്‍ ശക്തി കുറഞ്ഞ ടീമിനെയാണ് ആതിഥേയര്‍ പരമ്പരയ്ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മാസം ഹരാരെയില്‍ ആണ് മത്സരങ്ങള്‍ നടക്കുക.

സിംബാബ്‍വേ ബോര്‍ഡുമായുള്ള വേതന തര്‍ക്കമാണ് താരങ്ങളെ ടൂര്‍ണ്ണമെന്റില്‍ നിന്ന് ഒഴിവാകുവാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. സിക്കന്ദര്‍ റാസ, ബ്രണ്ടന്‍ ടെയിലര്‍, ഷോണ്‍ വില്യംസ്, ഗ്രെയിം ക്രെമര്‍, ക്രെയിഗ് ഇവര്‍വിന്‍ എന്നിവരാണ് ടീമില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുവാന്‍ തീരുമാനിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement