ത്രിരാഷ്ട്ര പരമ്പരക്ക് ഇന്ന് ആവേശ ഫൈനൽ

- Advertisement -

സിംബാവെയിൽ നടന്നുകൊണ്ടിരിക്കുന്ന ഏകദിന ത്രിരാഷ്ട്ര ഫൈനലിൽ അതിഥേയർ ശ്രീലങ്കയെ നേരിടും. കുഞ്ഞൻ ക്രിക്കറ്റിലെ ലോക ചാമ്പ്യൻമാർ എന്ന ഗർവിൽ എത്തിയ വെസ്റ്റിൻഡിസിനെ പിന്തള്ളിയാണ് ഇരു ടീമുകളും ഫൈനലിലേക്ക് എത്തിയത്. നിർണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്താണ് സിംബാവെ ഫൈനലിൽ എത്തിയത്. ലീഗ് ഘട്ടത്തിലെ ആവേശ പോരാട്ടങ്ങൾ ഫൈനലിലും ക്രിക്കറ്റ് പ്രേമികൾ പ്രീതിക്ഷിക്കുന്നു. പരിചയസമ്പന്നർ അരങ്ങൊഴിഞ്ഞതിനാൽ  കാലിടറുന്ന ഇരു ടീമുകൾക്കും വിജയം ഒരു യുഗ തുടക്കം ആയേക്കാമെന്നതും ഫൈനലിന്റെ വാശി ഇരട്ടിയാക്കുന്നു.

വേദി :Queens Sports Club, Bulawayo
സമയം : 13:00(IST)

Advertisement