
ഗ്രൂപ്പ് ചാമ്പ്യന്മാരായി സിംബാബ്വേ സൂപ്പര്‍ സിക്സിലേക്ക്. ഇന്ന് നടന്ന മത്സരത്തില്‍ ഇരു ടീമുകളും 210 റണ്‍സ് നേടി സമനിലയില്‍ പിരിയുകയായിരുന്നു. ഗ്രൂപ്പില്‍ നിന്ന് 7 പോയിന്റുകളുമായി ഇരു ടീമുകളും അഫ്ഗാനിസ്ഥാനൊപ്പം സൂപ്പര്‍ സിക്സിലേക്ക് കടന്നിട്ടുണ്ട്. സിംബാബ്വേയാണ് ഗ്രൂപ്പ് ചാമ്പ്യന്മാര്.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേ 46.4 ഓവറില്‍ 210 റണ്‍സിനു ോള്ഔട്ട് ആവുകയായിരുന്നു. ക്രെയിഗ് ഇര്വിന് 57 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ബ്രണ്ടന്‍ ടെയിലര്‍(44), സോളമന് മീര്‍(35) എന്നിവര്‍ ബാറ്റിംഗില്‍ മികവ് പുലര്‍ത്തി. സ്കോട്ലാന്ഡിനു വേണ്ടി സഫ്യാന്‍ ഷറീഫ് 5 വിക്കറ്റും മൈക്കല്‍ ലീസക് നാലും വിക്കറ്റ് നേടി.
സ്കോട്ലാന്ഡിന്റെ ബാറ്റിംഗും അത്ര സുഖകരമല്ലായിരുന്നു. കൈല്‍ കോയറ്റ്സര്‍ പതിവു പോലെ റണ്‍സ് കണ്ടെത്തിയെങ്കിലും താരത്തിനും ഏറെ നേരം പിടിച്ച് നില്ക്കാനായില്ല. 39 റണ്‍സാണ് കൈല്‍ നേടിയത്. 47 റണ്‍സ് നേടിയ റിച്ചി ബെറിംഗ്ടണിനെയും ജോര്‍ജ്ജ് മുന്‍സിയെയും(29)നെയും നഷ്ടമായപ്പോള്‍ വാലറ്റത്തോടൊപ്പം മൈക്കല്‍ ലീസെക്(28*) ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ലക്ഷ്യം കൈയകലത്തിലെത്തിയപ്പോള് വിക്കറ്റുകള്‍ കൈമോശം വന്നത് സ്കോട്ലാന്ഡിനു തിരിച്ചടിയായി.
മൂന്ന് വീതം വിക്കറ്റുമായി നായകന് ഗ്രെയിം ക്രെമറും ടെണ്ടായി ചിസോരയുമാണ് സിംബാബ്വേ ബൗളര്‍മാരില്‍ മുന്നില്‍ നിന്ന് നയിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial