
ശ്രീലങ്കക്കെതിരെ ഈ മാസം അവസാനം തുടങ്ങുന്ന ഏകദിന – ടെസ്റ്റ് പരമ്പരയ്ക്കുള്ള സിംബാബ്വെ ടീമിനെ പ്രഖ്യാപിച്ചു. ലെഫ്റ്റ് ആം സ്പിന്നർ വെല്ലിങ്ടൺ മാസകാഡ്സ ഏകദിന ടീമിലേക്ക് മടങ്ങിയെത്തുകയും ആദ്യമായി ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. 2015 ഡിസംബറിൽ ആണ് വെല്ലിങ്ടൺ മാസകാഡ്സ അവസാനമായി ദേശീയ കുപ്പായം അണിഞ്ഞത്. 10 ഏകദിനങ്ങൾ കളിച്ച മസാകാഡ്സ 15 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റ് ഏകദിന ടീമുകളെ ഗ്രേയിം ക്രീമർ നയിക്കുമ്പോൾ പീറ്റർ മൂർ ആണ് വിക്കറ്റ് കീപ്പർ.
ശ്രീലങ്കൻ പര്യടനത്തിൽ സിംബാബ്വെ 5 ഏകദിനങ്ങളും 1 ടെസ്റ്റ് മത്സരവും കളിക്കും. ഏകദിനം ഈ മാസം 30നും ടെസ്റ്റ് ജൂലൈ 14നും തുടങ്ങും.
ഏകദിന ടീം: സോളമൻ മിറെ, ഹാമിൽട്ടൺ മസകാഡ്സ, റിയാൻ ബൾ, ഗ്രേയിം ക്രീമർ(നായകൻ), ക്രെയ്ഗ് എർവിൻ, സിയാൻ വില്യംസ്, പീറ്റർ മൂർ (വിക്കറ്റ് കീപ്പർ), സിക്കന്ദർ റാസ, ടെൻഡൈ ചത്താര, ക്രിസ് മെഫൂഫ്, ഡൊണാൾഡ് തിറപ്പാനോ, റിച്ചാർഡ് എൻഗാരവ, വെല്ലിംഗ്ടൺ മസകാഡ്സ, മാൽക്കം വാല്ലർ, ചാമു ചിഭബാഹ്, തരിസി മുസകാണ്ട
ടെസ്റ്റ് ടീം: രെജിസ് ചകാബ്വേ, ഹാമിൽട്ടൺ മസകാഡ്സ, റിയാൻ ബൾ, ഗ്രേയിം ക്രീമർ(നായകൻ), ക്രെയ്ഗ് എർവിൻ, സിയാൻ വില്യംസ്, പീറ്റർ മൂർ (വിക്കറ്റ് കീപ്പർ), സിക്കന്ദർ റാസ, ടെൻഡൈ ചത്താര, ക്രിസ് മെഫൂഫ്, ഡൊണാൾഡ് തിറപ്പാനോ, നാഥാൻ വാളർ, വെല്ലിംഗ്ടൺ മസകാഡ്സ, മാൽക്കം വാല്ലർ, കാൾ മുമ്പ, തരിസി മുസകാണ്ട
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial