
സിംബാബ്വേയ്ക്കെതിരെ ബുലവായോ ടെസ്റ്റിന്റെ മൂന്നാം ദിനം വെസ്റ്റിന്‍ഡീസ് ശക്തമായ നിലയില്‍. രണ്ടാം ഇന്നിംഗ്സില്‍ 369/8 എന്ന നിലയിലാണ് കരീബിയന്‍ സംഘം. മത്സരത്തിലെ ലീഡ് 429 റണ്‍സാണ്. ആദ്യ ഇന്നിംഗ്സില്‍ 219 റണ്‍സിനു ഓള്‍ഔട്ട് ആയ വെസ്റ്റിന്‍ഡീസ് 159 റണ്‍സിനു സിംബാബ്വേയെ പുറത്താക്കി തിരിച്ചടിച്ചിരുന്നു.
രണ്ടാം ദിനത്തെ സ്കോറായ 88/1 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച വെസ്റ്റിന്‍ഡീസിനു സ്കോര്‍ 107ല്‍ എത്തിയപ്പോള്‍ കൈല്‍ ഹോപിനെ(43) നഷ്ടമായി. ഷായി ഹോപുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ ക്രെയിഗ് ബ്രാത്വൈറ്റ് 67 റണ്‍സ് കൂടി ചേര്‍ത്തു. 86 റണ്‍സ് നേടിയ ബ്രാത്വൈറ്റാണ് അടുത്തത് പുറത്തായത്. 44 റണ്‍സ് നേടിയ ഷായി ഹോപ് പുറത്തായ ശേഷം റോഷ്ടണ്‍ ചേസും(91*) ദേവേന്ദ്ര ബിഷുവും(44) ആണ് വെസ്റ്റിന്‍ഡീസ് നിരയില്‍ തിളങ്ങിയത്.
സിംബാബ്വേയ്ക്കായി ക്രെമര്‍ 3 വിക്കറ്റ് വീഴ്ത്തി. രണ്ട് വീതം വിക്കറ്റ് വീഴ്ത്തി കൈല്‍ ജാര്‍വിസും ഷോണ്‍ വില്യംസും ക്രെമറിനു മികച്ച പിന്തുണ നല്കി. സിക്കന്ദര്‍ റാസയ്ക്കാണ് ഒരു വിക്കറ്റ് ലഭിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial