സിംബാബ്‍വേ-വെസ്റ്റിന്‍ഡീസ് ഏകദിനം ടൈയില്‍ അവസാനിച്ചു

- Advertisement -

ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ സിംബാബ്‍വേ-വെസ്റ്റിന്‍ഡീസ് മത്സരത്തിനു ആവേശകരമായ അന്ത്യം. അവസാന ഓവറില്‍ വിജയം സ്വന്തമാക്കാന്‍ 5 വിക്കറ്റ് ശേഷിക്കെ വെസ്റ്റിന്‍ഡീസിനു വേണ്ടിയിരുന്നത് 4 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ ഓവറിലെ രണ്ടാമത്തെ പന്തില്‍ കാര്‍ലോസ് ബ്രൈത്‍വൈറ്റ് പുറത്തായത് വിന്‍ഡീസ് ക്യാംപില്‍ ആശങ്ക പരത്തി. തൊട്ടടുത്ത പന്തില്‍ ആഷ്‍ലി നഴ്സ് റണ്‍ഔട്ട് ആയതോടു കൂടി മത്സരം ആവേശകരമായി. എന്നാല്‍ ജേസണ്‍ ഹോള്‍ഡറും ജോനാഥന്‍ കാര്‍ട്ടറും ചേര്‍ന്ന് സിംഗിളുകള്‍ എടുത്ത് വെസ്റ്റിന്‍ഡീസിനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചപ്പോളാണ് ഒരു റണ്‍ വേണ്ട സമയത്ത് ജോനാഥന്‍ കാര്‍ട്ടര്‍ റണ്‍ഔട്ട് ആവുകയായിരുന്നു.

ക്രെയിഗ് ഇര്‍വിന്‍(92) സിക്കന്ദര്‍ റാസ (77) എന്നിവരുടെ ബാറ്റിംഗ് മികവിന്റെ പിന്‍ബലത്തിലാണ് താരതമ്യേന മെച്ചപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്താന്‍ സിംബാബ്‍വേയ്ക്കായത്. ചാമു ചിബാബ 33 പന്തില്‍ നേടിയ 25 റണ്‍സ് നേടിയപ്പോള്‍ മറ്റു ബാറ്റ്സ്മാന്മാര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല. വെസ്റ്റിന്‍ഡീസിനു വേണ്ടി കാര്‍ലോസ് ബ്രൈത്‍വൈറ്റ് 4 വിക്കറ്റും ഷാനണ്‍ ഗബ്രിയേല്‍ ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റും ആഷ്‍ലി നഴ്സ് ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗില്‍ ക്രെയിഗ് ബ്രൈത്‍വൈറ്റും ഷായി ഹോപ്പും വിന്‍ഡീസിനെ വിജയത്തിലേക്ക് എത്തിക്കുമെന്ന് തോല്പിച്ച നിമിഷത്തിലാണ് വിക്കറ്റുകള്‍ വീഴ്ത്തി സിംബാബ്‍വേ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. 220/3 എന്ന നിലയില്‍ വിജയം ഉറപ്പിച്ചിരുന്ന വിന്‍ഡീസ് വിക്കറ്റുകള്‍ വീഴുമ്പോളും അവസാന ഓവറിലേക്ക് കടന്നപ്പോള്‍ വിജയം ഏറെക്കുറെ ഉറപ്പിച്ചതായിരുന്നു. എന്നാല്‍ സിംബാബ്‍വേ മികച്ച ഫീല്‍ഡിംഗ് പ്രകടനത്തിലൂടെ റണ്‍ഔട്ടുകള്‍ നേടി വിന്‍ഡീസ് വിജയത്തെ തടയുകയായിരുന്നു.

Advertisement