ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ സിംബാബ്‍വേ

പാക്കിസ്ഥാനെതിരെ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ ആദ്യ സെഷന്‍ അവസാനിപ്പിച്ച് സിംബാബ്‍വേ. 11 ഓവറുകള്‍ നേരിട്ട സിംബാബ്‍വേ ഓപ്പണര്‍മാര്‍ 36 റണ്‍സാണ് നേടിയിട്ടുള്ളത്. മത്സരത്തിന്റെ മൂന്നാം ദിവസമാണ് പുരോഗമിക്കുന്നത്.

നേരത്തെ പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് 426 റണ്‍സിന് അവസാനിച്ചിരുന്നു. സിംബാബ്‍വേയ്ക്കായി 21 റണ്‍സുമായി കെവിന്‍ കസൂസയും 14 റണ്‍സുമായി തരിസായി മുസകാണ്ടയുമാണ് ക്രീസിലുള്ളത്. 250 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡായിരുന്നു പാക്കിസ്ഥാന്‍ നേടിയത്.

Exit mobile version