സിംബാബ്‍വേ തോല്‍വിയിലേക്ക്, 5 വിക്കറ്റ് നഷ്ടം

പാക്കിസ്ഥാനെതിരെ സിംബാബ്‍വേ തോല്‍വിയിലേക്ക്. രണ്ടാം ഇന്നിംഗ്സില്‍ ചായയ്ക്ക് പിരിയുമ്പോള്‍ ആതിഥേയര്‍ 118/5 എന്ന നിലയില്‍ ആണ്. 43 റണ്‍സ് നേടിയ തരിസായി മുസകാണ്ടയാണ് ടീമിന്റെ ടോപ് സ്കോറര്‍. 28 റണ്‍സ് നേടിയ കെവിന്‍ കസൂസയും ഓപ്പണിംഗില്‍ തിളങ്ങി.

ബ്രണ്ടന്‍ ടെയിലര്‍ 29 റണ്‍സ് നേടി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയാണ് മത്സരത്തില്‍ പാക്കിസ്ഥാന്‍ പിടിമുറുക്കിയത്. 132 റണ്‍സ് ഇനിയും നേടിയാലെ സിംബാബ്‍വേയ്ക്ക് ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാനാകൂ.

Exit mobile version