ലോകകപ്പ് യോഗ്യതയില്ല, നടപടിയാരംഭിച്ച് സിംബാബ്‍വേ ക്രിക്കറ്റ്

- Advertisement -

നാട്ടില്‍ നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ നിന്ന് 2019 ലോകകപ്പിലേക്ക് യോഗ്യത നേടാനാകാതെ പോയതിനെത്തുടര്‍ന്ന് നടപടിയാരംഭിച്ച് സിംബാബ്‍വേ ക്രിക്കറ്റ്. നായകന്‍ ഗ്രെയിം ക്രെമറെ സ്ഥാനത്ത് നിന്ന് മാറ്റുകയും മുഖ്യ കോച്ച് ഹീത്ത് സ്ട്രീക്കിനും കോച്ചിംഗ് സ്റ്റാഫംഗങ്ങള്‍ക്കും രാജി വയ്ക്കുവാനുള്ള സമയവും നല്‍കിയതായാണ് അറിയുന്നത്.

വെള്ളിയാഴ്ച(ഇന്ന്) ഉച്ചയ്ക്ക് മൂന്നിനു (സിംബാബ്‍വേ സമയം) മുമ്പ് രാജി വയ്ക്കണമെന്നാണ് ആവശ്യം. ഹീത്ത് സ്ട്രീക്ക്, ബാറ്റിംഗ് കോച്ച് ലാന്‍സ് ക്ലൂസ്നെര്‍, ബൗളിംഗ് കോച്ച് ഡഗ്ലസ് ഹോണ്ടോ, ഫീല്‍ഡിംഗ് കോച്ച് വാള്‍ട്ടര്‍ ചവാഗുട്ട, ടീം അനലിസ്റ്റ് സ്റ്റാന്‍ലി ചിവോസ എന്നിവരോടാണ് ഉടനടി രാജി വയ്ക്കുവാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement