Site icon Fanport

ആദ്യ പത്ത് റാങ്കില്‍ എത്തി ഹസ്രത്തുള്ള സാസായി

ടി20 അന്താരാഷ്ട്ര ഐസിസി റാങ്കിംഗില്‍ ആദ്യ പത്തിനുള്ളില്‍ കടന്ന് അഫ്ഗാനിസ്ഥാന്റെ വെടിക്കെട്ട് ഓപ്പണര്‍ ഹസ്രത്തുള്ള സാസായി. 162 റണ്‍സ് നേടി പുറത്താകാതെ നിന്ന് തന്റെ ഉയര്‍ന്ന സ്കോര്‍ നേടിയ സാസായി അയര്‍ലണ്ടിനെതിരെയുള്ള പരമ്പരയില്‍ നിന്ന് 204 റണ്‍സാണ് മൂന്ന് മത്സരങ്ങളില്‍ നിന്ന് നേടിയത്. 31 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം ടി20 റാങ്കിംഗില്‍ ഏഴാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു.

പരമ്പരയില്‍ മൂന്ന് മത്സരങ്ങളിലും അയര്‍ലണ്ടിനെതിരെ അഫ്ഗാനിസ്ഥാനായിരുന്നു വിജയം. അയര്‍ലണ്ടിനു വേണ്ടി കെവിന്‍ ഒബ്രൈന്‍ 10 സ്ഥാനം മെച്ചപ്പെടുത്തി 61ാം സ്ഥാനത്തെത്തി.

Exit mobile version