Site icon Fanport

അയര്‍ലണ്ടിനെതിരെ ടെസ്റ്റ് സ്ക്വാഡില്‍ ഇടം ലഭിച്ച് സഹീര്‍ ഖാന്‍

മാര്‍ച്ച് 15നു ഡെറാഡൂണില്‍ ആരംഭിക്കുന്ന അയര്‍ലണ്ടിനെതിരെയുള്ള ടെസ്റ്റ് ടീമിലേക്ക് സഹീര്‍ ഖാനെയും സയ്യദ് ഷിര്‍സാദിനെയും ഉള്‍പ്പടുത്തി അഫ്ഗാനിസ്ഥാന്‍. സഹീറിനെ ഫിറ്റ്നെസ്സ് കുറവ് മൂലം ആദ്യം പ്രഖ്യാപിച്ച ടീമില്‍ സ്ഥാനം ലഭിച്ചില്ലെങ്കിലും പിന്നീട് താരത്തിനു ബോര്‍ഡ് അനുമതി നല്‍കുകയായിരുന്നു.

ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ കാരണമെന്നാണ് അഫ്ഗാനിസ്ഥാന്‍ മുഖ്യ സെലക്ടര്‍ ദവലത് അഹമ്മദ്സായിയുടെ വാക്കുകള്‍. 14 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ സഹീര്‍ ഖാന്റെ ഫിറ്റ്നെസ്സിനായി കാത്തിരിക്കുകയായിരുന്നുവെന്നും ഇപ്പോള്‍ താരം പൂര്‍ണ്ണാരോഗ്യവാനാണെന്നും ദവലത് പറഞ്ഞു.

Exit mobile version